Wednesday, 31 August 2011

പിറന്ന മക്കളും , പിറക്കാത്ത മക്കളും !!! ....



              ലോകം മൊത്തം വന്ധ്യംകരണം ശസ്ത്രക്രിയ നടത്തേണ്ടെ കാലം കഴിഞ്ഞോ? ഇന്നത്തെ ലോകത്തിന്‍റെ പോക്ക് കണ്ടിട്ട് അതാണു പോംവഴി ഏന്നു തോന്നുന്നു. കാലം കുറച്ച് കഴിയുമ്പോള്‍ പുതിയ ഹാസരമാരോ , ഗൌതമ ബുദ്ധനോ ഈ അനീതിക്ക് ഏതിരായി ജന്മം എടുത്തെങ്കില്‍ ഏന്നു ആത്മാര്‍തമായി പ്രാര്‍ത്ഥിക്കുന്നു.



               അങ്ങ് ഈ ലോകത്തിന്‍റെ മറ്റേ അറ്റത്ത്‌ U.K യിലും Australia യിലും ജനിപ്പിച്ച മക്കളെ തന്നെ ഭാര്യമാരാക്കി 45  ഉം 55 ഉം വര്‍ഷം പീഡനംത്തിന്റെ പുതിയ മുഖങ്ങള്‍ പുറത്തു വരുമ്പോള്‍ പരിഷ്കൃതര്‍ ഏന്ന് ഊറ്റം കൊള്ളുന്ന പാശ്ചാത്യ രാജ്യങ്ങളെ പുശ്ചത്തോടെയാണ് ലോകം ഉറ്റു നോക്കുന്നത് .



          സോഷ്യല്‍ മീഡിയ സൈറ്റ്കളുടെ  ആവിര്‍ഭാവമും, ഇടപെടലുകളും , ഇന്റര്‍നെറ്റിന്റെ ഉപയോഗവും കൂടിയതോടെ ലോകം മൊത്തം ഏതു നിസാര കാര്യവും പങ്കു വൈക്കുവാനും വളരെ ക്രിയാത്മകമായി ഇടപെടാനും സുമനസുകളുടെ പങ്കാളിത്തവും ഉറപ്പുവരുത്താനും കഴിയുന്നു. അതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ ചെറുതല്ല.



         ഹസാരെയുടെയും അദ്ദേഹംത്തിന്റെ ടീമിന്റെ ആഹ്വനഗളും യുവജനങ്ങളെ മുഖ്യധാരയിലേക്ക് ഏത്തിച്ചതും. അതുവഴി ഇന്ത്യ പോലുള്ള *ജനാധിപത്യ ( * ബീഹാറും , ചതീസ്ഘട്ടും , കാശ്മീരിലും ഒക്കെ ഒരു പരുധിവരെ തെരഞ്ഞെടുപ്പു ഒരു പ്രഹസനം ആണെങ്കില്‍ കൂടി ) രാഷ്ട്രത്തിനെക്കൊണ്ട് ഒരു പുതിയ നിയമം ഭേദഗതി ചെയ്യാന്‍ വരെ കഴിഞ്ഞിരിക്കുന്നു.



            ഇങ്ങു ഈ ഭൂലോകത്തിന്റെ അറ്റത്തു ഇന്ത്യ ഏന്ന രാഷ്ട്രത്തിന്റെ തെക്കെ അറ്റത്തു ഒരു ചെറിയ പടവലങ്ങയോ , പാവക്കയോ പോലെ കിടക്കുന്ന സാമാന്യം *നല്ല രീതിയില്‍ (മറ്റു ചില സംസ്ഥാനഗലെ അപേക്ഷിച്ച് ) ആളോഹരി  വരുമാനവും നൂറു ശതമാനവും സാക്ഷരത നേടി ഏന്ന് അഹങ്കരിക്കുന്ന ഒരു സംസ്ഥാനത്ത് സ്വന്തം അച്ഛനും , അമ്മയും ജനിപ്പിച്ച പെണ്മക്കളെ കാഴ്ച വയ്ക്കുന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ഇന്ന് ഈ  സമൂഹം കേള്‍ക്കുന്നത് . അനുഭവിച്ചതിനെക്കാലും ആ കുരുന്നുകള്‍ അനുഭവിക്കുന്ന മാനസികപീഡനം പറഞ്ഞറിയിക്കാന്‍ വയ്യ.  




           വിപണനമേളയില്‍ വച്ചിരിക്കുന്ന കാഴ്ച വസ്തുക്കളെ പോലെ പല ചാനലുകാരും , പോലീസുകാരും പിന്നെ കുറച്ചു നാള്‍ ഇവരുടെ പുറകെ നടന്നു ചത്തതിനു ഒക്കുമെ ജീവിച്ചിരിക്കിലും ഏന്ന നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കും. സമൂഹവും , ചാനലുകളും ഒക്കെ ആ "ഇരയും " കുടുംബവും അവരുടെ ബന്ധുക്കളും ഈ ലോകത്തിന്‍റെ അവകാശികള്‍ ആണെന്നോ അവര്‍ക്കും ഇവിടെ ജീവിക്കണ്ണം ഏന്നോ ചിന്തിക്കുന്നില്ല.




          ഇതില്‍ നിന്നും ഒക്കെ ഏത്ര നല്ലതുആണ് ഭ്രൂണഹത്യ. ഒന്നും അറിയാതെ ഈ ലോകത്തിലേക്ക്‌ പിറന്നു വീഴുന്ന പൂമ്പാറ്റകളെപ്പോലെ  പറന്നു നടക്കണ്ടേ കുഞ്ഞുങ്ങളെ ഈ എരിതീയിലേക്ക് വലിച്ചിഴയുക്കുന്ന അധമാന്മാര്‍ക്കുള്ള ഏളുപ്പ വഴി. അതല്ലെ ഈ കുട്ടികള്‍ക്കും ഇവര്‍ക്കും ഉള്ള നല്ല തീരുമാനം.




    പിറക്കാതെ പോകുന്ന കുഞ്ഞു മക്കളെ മാപ്പ് !!!...










.